മാങ്ങയിട്ട മീന്‍കറി

Mon,Mar 13,2017


ചേരുവകള്‍:
മീന്‍- 1 കിലോ , പുളിയുള്ള മാങ്ങ- 1 ( നീളത്തില്‍ അരിഞ്ഞത്) , പച്ചമുളക്- 3 എണ്ണം (നീളത്തില്‍ മുറിച്ചത്) , ചെറിയ ഉള്ളി- 7 എണ്ണം ചെറുതായി അരിഞ്ഞത് , കറിവേപ്പില- 2 തണ്ട് , മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ , മുളകുപൊടി- 11/2 ടേബിള്‍സ്പൂണ്‍ , മല്ലിപ്പൊടി- 1 ടീസ്പൂണ്‍ , തേങ്ങാചിരകിയത്- 11/2 കപ്പ് , വെളിച്ചെണ്ണ- 1 ടേബിള്‍സ്പൂണ്‍, , കടുക്- 1 ടീസ്പൂണ്‍ , ഉലുവ- 1/2 ടീസ്പൂണ്‍ , ഉപ്പ്- പാകത്തിന്
പാകം ചെയ്യേണ്ടവിധം: തേങ്ങാ മിക്‌സിയില്‍ ഒന്നു കറക്കി ഒന്നാം പാലും രണ്ടാം പാലും ഒന്നര കപ്പുവീതം എടുത്തുവയ്ക്കുക. മാങ്ങാ, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് ഇവയും രണ്ടാം പാലും കൂടി ചട്ടിയിലെടുത്ത് യോജിപ്പിച്ച് മീന്‍ കഷണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുകും ഉലുവയും പൊട്ടിച്ച ശേഷം കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് കറിക്കുമുകളിലൊഴിക്കാം.

Write A Comment

 
Reload Image
Add code here