ഹൈദരാബാദി ദം ബിരിയാണി

Mon,Mar 13,2017


ചേരുവകള്‍:
ചിക്കന്‍- 1/2 കിലോ , ബസുമതി അരി- 2 കപ്പ് , കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി- എല്ലാം 3 എണ്ണം വീതം , പുതിനയില- 1 പിടി (അരിഞ്ഞത്) , മല്ലിയില- 1 പിടി (അരിഞ്ഞത്) , സവാള- 2 എണ്ണം (നീളത്തില്‍ അരിഞ്ഞത്) , ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 3 ടേബിള്‍ സ്പൂണ്‍ , മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍ , മഞ്ഞള്‍പ്പൊടി- 1/2 ടേബിള്‍ സ്പൂണ്‍ , ചിക്കന്‍ മസാല- 3 ടേബിള്‍ സ്പൂണ്‍ , മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍ , ഗരംമസാല- 1 ടീസ്പൂണ്‍ , തൈര്- 1 കപ്പ് , നാരങ്ങാനീര്- 1 എണ്ണത്തിന്റേത് , റിഫൈന്‍ഡ് ഓയില്‍- 3 ടേബിള്‍ സ്പൂണ്‍, നെയ്യ്- നാല് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യേണ്ടവിധം:
ഒരു ബൗളില്‍ മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, തൈര്, മല്ലിയില, പുതിനയില ഇവയെല്ലാം ഒന്നിച്ച് യോജിപ്പിക്കുക. ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തുകോരിയെടുക്കുക. അതേ എണ്ണയില്‍ തന്നെ ചിക്കന്‍ കഷണങ്ങളും വറുത്തുകോരിയെടുക്കുക. അരി, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി ഇവയും ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഊറ്റിയെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മസാല പുരട്ടിവച്ച ചിക്കന്‍ ഇടുക. അതിനുമുകളിലേക്ക് പകുതി വേവിച്ച അരി ചേര്‍ക്കുക. കുറച്ച് മല്ലിയിലയും പുതിനയിലയും അരിഞ്ഞതും സവാള വറുത്തുകോരിയതും അതിനു മുകളില്‍ വിതറി നെയ്യും ഒഴിച്ച് പാത്രം അടച്ച് ചെറിയ തീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. വെന്തശേഷം കുറച്ച് നാരങ്ങാനീരുകൂടി പിഴിഞ്ഞൊഴിച്ച് വിളമ്പാം.

Write A Comment

 
Reload Image
Add code here