മുരിങ്ങയില പുളിശേരി

Tue,Feb 28,2017


ചേരുവകള്‍:
1. വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍ , 2. കടുക്- അര ചെറിയ സ്പൂണ്‍ , ഉലുവ- കാല്‍ ചെറിയ സ്പൂണ്‍ , വറ്റല്‍മുളക് (കീറിയത്)- രണ്ട് , കറിവേപ്പില- രണ്ടു തണ്ട് , 3. തക്കാളി- ഒന്ന് (ചെറുതായി അരിഞ്ഞത്), 4. പച്ചമുളക്- നാല് (നാലായി കീറിയത്) ,5. മുരിങ്ങയില വൃത്തിയാക്കിയത്- ഒരു കപ്പ് , 6. വെള്ളം- അരക്കപ്പ് , 7. കട്ടത്തൈര് ഉടച്ചത്- ഒരു കപ്പ് , 8. ഉപ്പ്- പാകത്തിന്.
പാകം ചെയ്യേണ്ടവിധം:
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക. ഇതിലേക്കു തക്കാളിയും പച്ചമുളകും ചേര്‍ത്തു വഴറ്റിയശേഷം ഉപ്പു ചേര്‍ത്തിളക്കുക. തുടര്‍ന്നു മുരിങ്ങയില ചേര്‍ത്തു വഴറ്റിയശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ തീ കുറച്ചു വച്ച് തൈര് ഉടച്ചതു ചേര്‍ത്തിളക്കി തീ അണയ്ക്കുക. മുരിങ്ങയില പുളിശേരി റെഡി.

Write A Comment

 
Reload Image
Add code here