ബീഫ് കൂര്‍ക്ക കറി

Tue,Feb 28,2017


ചേരുവകള്‍:
1. ബീഫ്- അര കിലോ , 2. കൂര്‍ക്ക- അര കിലോ, 3. സവാള അരിഞ്ഞത്- നാലെണ്ണം, 4. പച്ചമുളക്- രണ്ടെണ്ണം, 5. ഇഞ്ചി ചതച്ചത്- ഒരു കഷണം , 6. വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂണ്‍ , 7. തക്കാളി അരിഞ്ഞത്- രണ്ടെണ്ണം , 8. മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ , 9. മുളകുപൊടി- രണ്ട് ടീസ്പൂണ്‍ , 10. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍ , 11. ഗരം മസാല- ഒരു ടീസ്പൂണ്‍ , 12. ഇറച്ചി മസാല- ഒരു ടീസ്പൂണ്‍ , 13. കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്.
പാകം ചെയ്യേണ്ടവിധം:
പ്രഷര്‍ കുക്കറില്‍ 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വഴറ്റി തക്കാളിയും ചേര്‍ത്തു വഴറ്റുക. (വേണമെങ്കില്‍ തേങ്ങാകൊത്തും ചേര്‍ക്കാം). പൊടികളും ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ബീഫും കൂര്‍ക്കയും ചേര്‍ത്ത് കുക്കര്‍ അടച്ചു വേവിക്കുക.

Write A Comment

 
Reload Image
Add code here