കോളിഫ്‌ളവര്‍ ബജി

Mon,Feb 13,2017


ചേരുവകള്‍:
കോളി ഫ്‌ലവര്‍ - 1 , കടലമാവ് - ഒന്നര കപ്പ് , അരിപ്പൊടി- കാല്‍ കപ്പ് , കോണ്‍ഫ്‌ലോര്‍ - 1 ടീസ്പൂണ്‍ , മുളകുപൊടി- ഒന്നര ടേബിള്‍ സ്പൂണ്‍ , കായപ്പൊടി - കാല്‍ ടീസ്പൂണ്‍ , ഇഞ്ചി പേസ്റ്റ്- അര ടീസ്പൂണ്‍ , സോഡാപ്പൊടി - ഒരു നുള്ള് ഉപ്പ് - ആവശ്യത്തിന് , എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ആദ്യം തന്നെ കോളിഫ്‌ളവര്‍ ഇതളുകളാക്കി അടര്‍ത്തിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്ത് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കോളിഫ്‌ളവര്‍ 5 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുക്കുക. മറ്റൊരു പാത്രത്തില്‍ ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കി കട്ടിക്ക് കലക്കിയെടുക്കുക. ഇനി ഒരോ കോളിഫ്‌ളവര്‍ ഇതളും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ കോളിഫ്‌ളവര്‍ ബജി തയ്യാര്‍.

Write A Comment

 
Reload Image
Add code here