ഉരുളക്കിഴങ്ങ് ബോണ്ട

Mon,Feb 13,2017


ചേരുവകള്‍:
ഉരുളക്കിഴങ്ങ് (വേവിച്ച് പൊടിച്ചത്)- 2 കപ്പ് , അരിപ്പൊടി- 2 ടേബിള്‍സ്പൂണ്‍ , ഉഴുന്നുപരിപ്പ്- 1 ടേബിള്‍സ്പൂണ്‍ , മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍ , മുളകുപൊടി- കാല്‍ ടീസ്പൂണ്‍ , കായപ്പൊടി- കാല്‍ ടീസ്പൂണ്‍ , കടുക്- 1 ടീസ്പൂണ്‍ കടലമാവ്- 1 കപ്പ് , ഉണക്കമുളക് കീറിയത്- 4 എണ്ണം, എണ്ണ- ആവശ്യത്തിന് , ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ഒരു പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായാല്‍ അതിലേക്ക് കടുക്, ഉണക്കമുളക്, ഉഴുന്നുപരിപ്പ് എന്നിവയിട്ട് മൂപ്പിക്കുക. കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റൊരു പാത്രത്തില്‍ വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് എടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ കൂടി ചേര്‍ത്തിളക്കുക. ഇതിലേക്ക് നേരത്തേ മൂപ്പിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ കൂടി ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ കൂട്ട് തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക.
അടുത്തതായി മറ്റൊരു പാത്രത്തില്‍ അരിപ്പൊടിയും കടലമാവും എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കിയെടുക്കുക. ശേഷം ഇതിലേക്ക് കായപ്പൊടിയും ഉപ്പും കൂടി ചേര്‍ത്തിളക്കുക. ഇനി ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ മുങ്ങിക്കിടന്ന് വേവാന്‍ തക്ക കുഴിവുള്ള ഒരു പാത്രത്തില്‍ എണ്ണയെടുത്തു ചൂടാക്കുക. നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ അരിപ്പൊടിയും കടലമാവും കലക്കിയ മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഉരുളക്കിഴങ്ങ് ബോണ്ട തയ്യാര്‍. ഉരുളകള്‍ അധികം മൂത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

Write A Comment

 
Reload Image
Add code here