ചെമ്മീന്‍ ഉലര്‍ത്തിയത്

Mon,Jan 30,2017


ചേരുവകള്‍:
ചെമ്മീന്‍ - 2 കിലോ (കഴുകി വൃത്തിയാക്കിയത്) , സവാള - 5 എണ്ണം (നീളത്തില്‍ അരിഞ്ഞത്) , പച്ചമുളക് - 4 എണ്ണം (നീളത്തില്‍ കീറിയത്) , വെളുത്തുള്ളി - 12 അല്ലി (ചതച്ചത്) , ഇഞ്ചി - 2 കഷണം (ചതച്ചത്) , മഞ്ഞള്‍പ്പൊടി - 1 ടേബിള്‍സ്പൂണ്‍ , വറ്റല്‍മുളക് ചതച്ചത് - 2 ടേബിള്‍സ്പൂണ്‍ മസാലക്കൂട്ട് പൊടിച്ചത് - 1 ടേബിള്‍സ്പൂണ്‍ , കുരുമുളകുപൊടി - 1 ടീസ്പൂണ്‍ , കുടംപുളി - 3 കഷണം കറിവേപ്പില - 2 തണ്ട് , എണ്ണ, ഉപ്പ്, വെള്ളം - ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ ഒരു നുള്ള് ഉപ്പും പുളിയും ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ഇട്ട് വേവിച്ച് മാറ്റിവയ്ക്കുക. അടുപ്പില്‍ ഉരുളിവച്ച് അതിലേക്ക് എണ്ണയൊഴിക്കുക. അത് ചൂടാകുമ്പോള്‍ സവാള, പച്ചമുളക് എന്നിവ അതിലേക്കിട്ട് വാട്ടിയെടുക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്കിടുക.
15 മിനിറ്റ് കഴിയുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി, വറ്റല്‍മുളക് ചതച്ചത്, മസാലക്കൂട്ട് പൊടിച്ചത് എന്നിവ കൂടി ഇട്ട് നന്നായി ഇളക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. മസാല ചെമ്മീനില്‍ നന്നായി പിടിച്ചശേഷം കറിവേപ്പില കൂടി ചേര്‍ക്കാം. 20 മിനിറ്റ് കഴിയുമ്പോള്‍ സ്വാദിഷ്ഠമായ ചെമ്മീന്‍ ഉലര്‍ത്തിയത് റെഡിയാകും. അടുപ്പില്‍നിന്ന് വാങ്ങുന്നതിന് മുമ്പ് ഒരു നുള്ള് കുരുമുളകുപൊടി കൂടി ചേര്‍ത്താല്‍ കറിയുടെ സ്വാദ് ഇരട്ടിക്കും.

Write A Comment

 
Reload Image
Add code here