താറാവ് മപ്പാസ്

Mon,Jan 30,2017


ചേരുവകള്‍:
താറാവ് - 1 കിലോ (ചെറിയ കഷണങ്ങളാക്കിയത്) , സവാള - 4 എണ്ണം ( ചെറുതായി അരിഞ്ഞത്) , ഇഞ്ചി - 2 കഷണം (ചതച്ചത്) , വെളുത്തുള്ളി - 8 അല്ലി (ചതച്ചത്) പച്ചമുളക് - 5 എണ്ണം (നീളത്തില്‍ കീറിയത്) , കുരുമുളകുപൊടി - 1 ടേബിള്‍സ്പൂണ്‍ , മഞ്ഞള്‍പ്പൊടി - 2 ടേബിള്‍സ്പൂണ്‍ , കോണ്‍ഫ്‌ളവര്‍ പൗഡര്‍ - 1 ടേബിള്‍സ്പൂണ്‍ ഗരംമസാല - 1 ടേബിള്‍ സ്പൂണ്‍ , കട്ടിയായ തേങ്ങാപ്പാല്‍ - 3/4 കപ്പ് , കടുക്, എണ്ണ, വെള്ളം, ഉപ്പ് - ആവശ്യത്തിന് , കറിവേപ്പില - 2 തണ്ട്
പാകം ചെയ്യേണ്ടവിധം: ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അതിലേക്ക് താറാവ് കഷണങ്ങളും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഉപ്പുമിട്ട് പുഴുങ്ങിവയ്ക്കുക. അടുപ്പില്‍ ഉരുളിവച്ചശേഷം എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം സവാള, പച്ചമുളക്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവയിട്ട് നന്നായി മൂപ്പിക്കുക. ബ്രൗണ്‍ കളറാകുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവയിട്ട് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് താറാവ് കഷണം പുഴുങ്ങിയ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.
ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന താറാവ് കഷണങ്ങള്‍ ഇടുക. മസാല ഇറച്ചിക്കഷണങ്ങളില്‍ നന്നായി പറ്റിപ്പിടിക്കണം. ശേഷം കട്ടിയായ തേങ്ങാപ്പാല്‍ ഇതിലേക്ക് ഒഴിക്കാം. കുറച്ചുകഴിഞ്ഞ് കോണ്‍ഫ്‌ളര്‍ പൗഡര്‍കൂടി ചേര്‍ക്കാം. (കറിക്ക് കൊഴുപ്പ് കിട്ടുവാനാണ് കോണ്‍ഫ്‌ളര്‍ പൗഡര്‍ ചേര്‍ക്കുന്നത്. വീടുകളില്‍ കറിവയ്ക്കുമ്പോള്‍ ഇത് ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല.) ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പ് അരച്ചതുകൂടി തേങ്ങാപ്പാലില്‍ ചേര്‍ക്കാം. ശേഷം കറിവേപ്പിലയും കൂടി ഇട്ട് നന്നായി ഇളക്കാം. 15 മിനിറ്റ് കഴിയുമ്പോള്‍ സ്വാദിഷ്ഠമായ താറാവ് മപ്പാസ് റെഡി.

Write A Comment

 
Reload Image
Add code here