ചിക്കന്‍ സാന്‍വിച്ച്

Mon,Jan 16,2017


ആവശ്യമുള്ള സാധനങ്ങള്‍
കോഴി കഷണങ്ങളാക്കിയത്- 1/4 കിലോ , ഇഞ്ചി നീളത്തിലരിഞ്ഞത്- 1 ടീസ്പൂണ്‍ , പച്ചമുളക് രണ്ടായി മുറിച്ചത്- 2 , മയൊണൈസ്- അര കപ്പ് , സെലറി വട്ടത്തില്‍ അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍ , ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍ , കുരുമുളകുപൊടി- 1 ടീസ്പൂണ്‍ , ഉപ്പ്- പാകത്തിന് , ബ്രഡ്- നാല് കഷണം
തയാറാക്കുന്നവിധം
കോഴിക്കഷണങ്ങളില്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം എല്ലും ഇഞ്ചിയും മാറ്റി ഇറച്ചി ചെറുതായി മുറിച്ചിടുക. ഇതിലേക്ക് മയൊണൈസ്, സെലറി, ക്യാപ്‌സിക്കം, പാകത്തിന് ഉപ്പ,് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ഇത് ഒരു കഷണം ബ്രഡില്‍ പുരട്ടി മറ്റൊരു കഷണം ബ്രഡുകൊണ്ട് മൂടി വിളമ്പാം.

Write A Comment

 
Reload Image
Add code here