ചിക്കന്‍ സൂപ്പ്

Mon,Jan 16,2017


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍- 1/2 കിലോ , ചിക്കന്‍ എല്ല്- ആവശ്യത്തിന് , കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ , കോണ്‍ ഫ്‌ളവര്‍- 2 ടീസ്പൂണ്‍ , ബീന്‍സ്- 8 എണ്ണം (നീളത്തില്‍ മുറിച്ചത്) , കാരറ്റ്- 2 എണ്ണം (ചതുരത്തില്‍ അരിഞ്ഞത്) ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം
കോണ്‍ഫ്‌ളവര്‍ കുറച്ച് വെള്ളത്തില്‍ കലക്കി വയ്ക്കുക. ചിക്കന്‍ വേവിക്കുക. ചിക്കന്റെ എല്ല് പാകത്തിന് വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് കാരറ്റ്, ബീന്‍സ് വേവിച്ച ഇറച്ചി എന്നിവ ചേര്‍ത്ത് കോണ്‍ഫ്‌ളവര്‍ കലക്കിയത് ഒഴിച്ച് ഇളക്കുക. പിന്നീട് കുരുമുളകുപൊടിയും ഉപ്പും പാകത്തിനു ചേര്‍ത്ത് ചെറുചൂടോടെ വിളമ്പാം.

Write A Comment

 
Reload Image
Add code here