ചെമ്മീന്‍ കട്‌ലറ്റ്

Mon,Nov 28,2016


ചേരുവകള്‍:
ചെമ്മീന്‍- 500 ഗ്രാം , സവാള- 250 ഗ്രാം , പച്ചമുളക്- 4 കറിവേപ്പില- 2 തണ്ട്, ഇഞ്ചി- 1 കഷണം , മൈദ- 1 കപ്പ് മുളകുപൊടി- ഒന്നര ടീസ്പൂണ്‍ , റൊട്ടിപ്പൊടി- ആവശ്യത്തിന് , വെളിച്ചെണ്ണ- ആവശ്യത്തിന് ,കടുക്- ആവശ്യത്തിന് , ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീന്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. അത് മിക്‌സിയില്‍ ചെറുതായൊന്ന് അരച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച പച്ചമുളകും ഇഞ്ചിയും സവാളയും കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കണം.
അരച്ച ചെമ്മീനും റൊട്ടിപ്പൊടിയും വഴറ്റിയ ചേരുവകളും പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടിയെടുക്കുക. ശേഷം ഇത് വട പോലെ പരത്തി കലക്കിയ മൈദയില്‍ മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് മൂക്കുമ്പോള്‍ കോരിയെടുക്കുക. സോസ് കൂട്ടി കഴിക്കാം.

Write A Comment

 
Reload Image
Add code here