കൂര്‍ക്ക മെഴുക്കുപുരട്ടി

Mon,Nov 28,2016


ചേരുവകള്‍:
കൂര്‍ക്ക- 1 കപ്പ് , കറിവേപ്പില- 1 തണ്ട് , വറ്റല്‍മുളക് പൊടിച്ചത്- 1 ടീസ്പൂണ്‍ , ചുവന്നുള്ളി (വലുത്, ചെറുതായി അരിഞ്ഞത്)- 4 , പച്ചമുളക് (രണ്ടായി മുറിച്ച് നെടുകെ കീറിയത്)- 4 , വെളിച്ചെണ്ണ- ആവശ്യത്തിന് , വെള്ളം- ആവശ്യത്തിന് , ഉപ്പ്- ആവശ്യത്തിന് .
പാകം ചെയ്യേണ്ടവിധം:
കൂര്‍ക്ക തൊലി കളഞ്ഞതിന് ശേഷം വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിക്കുക. ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വറ്റല്‍മുളക് എന്നിവ മൂന്ന് മിനിറ്റ് വഴറ്റിയെടുക്കുക.
ഇതിലേക്ക് നേരത്തേ വേവിച്ചു വച്ചിരിക്കുന്ന കൂര്‍ക്കയും കറിവേപ്പിലയും കൂടി ചേര്‍ത്ത് 3 മിനിറ്റ് കൂടി വഴറ്റി അടുപ്പില്‍ നിന്നും വാങ്ങാം. രുചികരമായ കൂര്‍ക്ക മെഴുക്കുപുരട്ടി തയ്യാര്‍.

Write A Comment

 
Reload Image
Add code here