ചെമ്മീന്‍ റോസ്റ്റ്

Fri,Nov 04,2016


ചേരുവകള്‍:
ചെമ്മീന്‍ വൃത്തിയാക്കിയത്- 250 ഗ്രാം , ഇഞ്ചി, വെളുത്തുള്ളി (പേസ്റ്റ്)- ഒരു ടേബിള്‍ സ്പൂണ്‍ , മുളകുപൊടി- രണ്ട് ടീസ്പൂണ്‍ , മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍, വെളുത്തുള്ളി- 10 അല്ലികള്‍ , സവാള- രണ്ടെണ്ണം , തക്കാളി- ഒന്ന് , എണ്ണ- മൂന്ന് ടേബിള്‍ സ്പൂണ്‍, കറിവേപ്പില- രണ്ട് തണ്ട് , ഉപ്പ്- ആവശ്യത്തിന് .
പാകം ചെയ്യേണ്ടവിധം:
ചെമ്മീന്‍ വൃത്തിയാക്കി മാറ്റിവയ്ക്കുക. സവാള നീളത്തില്‍ കനമില്ലാതെ അരിഞ്ഞുവയ്ക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് മസാലക്കൂട്ടുണ്ടാക്കുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി മസാല പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്ക്കുക. ഫ്രെയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ വറുത്തു കോരുക. ഇതേ പാത്രത്തിലേക്ക് അല്‍പം കൂടി എണ്ണ ചേര്‍ത്ത് അതിലേക്ക് നേരിയ കഷണങ്ങളാക്കിയ വെളുത്തുള്ളിയിട്ട് ഇളക്കുക. പാത്രത്തിലെ കൂട്ട് ബ്രൗണ്‍ നിറമായതിനു ശേഷം അതിലേക്ക് അരിഞ്ഞുവെച്ച സവാളയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.
തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് തക്കാളി വേവുന്നതു വരെ ആവശ്യത്തിന് ഇളക്കുക. നേരത്തേ വറുത്തു കോരി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒന്നുകൂടി ഇളക്കിച്ചേര്‍ത്ത് ഉപയോഗിക്കാം. ചെമ്മീന്‍ വറുക്കാനുള്ള മസാല തയാറാക്കുമ്പോള്‍ അല്പം തേങ്ങാപ്പാലോ നാരങ്ങാനീരോ ചേര്‍ത്താല്‍ രുചിയേറും. മുളകുപൊടിയുടെ അളവ് കുറച്ച് പകരം കുരുമുളകുപൊടിയും ഉപയോഗിക്കാവുന്നതാണ്.

Write A Comment

 
Reload Image
Add code here