പൊട്ടറ്റോ ഹല്‍വ

Mon,Oct 24,2016


ചേരുവകള്‍:
ഉരുളക്കിഴങ്ങ്- കാല്‍ കിലോ, അണ്ടിപ്പരിപ്പ്- 100 ഗ്രാം, പൊടിച്ച പഞ്ചസാര- 200 ഗ്രാം, ഖോവ- 100 ഗ്രാം നെയ്യ്- 125 ഗ്രാം, ഏലക്കാപ്പൊടി, ജാതിക്കാപ്പൊടി- 1/2 ടിസ്പൂണ്‍ വീതം, ബദാം, പിസ്ത (അലങ്കരിക്കാന്‍)- 1 ടേബിള്‍ സ്പൂണ്‍ വീതം.
പാകം ചെയ്യേണ്ടവിധം:
ഉരുളക്കിഴങ്ങു പുഴുങ്ങിയത് തൊലി കളഞ്ഞ് ഒരു ബൗളില്‍ ഇട്ട് നന്നായി ഉടയ്ക്കുക. ഇത് കട്ട കെട്ടരുത്. അണ്ടിപ്പരിപ്പ് വറുത്ത് പൊടിക്കുക. ഖോവ ഗ്രേറ്റ് ചെയ്യുക. ഒരു നോണ്‍ സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങും പൊടിച്ച അണ്ടിപ്പരിപ്പും പഞ്ചസാരയും ചേര്‍ക്കുക. ചെറുതീയില്‍ വച്ച് തുടരെ ഇളക്കുക. ഉരുളക്കിഴങ്ങ് ബ്രൗണ്‍ നിറം ആകുമ്പോള്‍ നെയ്യ് മീതെ തെളിഞ്ഞിരിക്കും. ഹല്‍വ കുറുകുമ്പോള്‍ നെയ്യ് തടവിയ ഒരു ട്രേയിലേക്ക് പകര്‍ന്ന് ബദാം, പിസ്ത എന്നിവ അരിഞ്ഞതിട്ട് അലങ്കരിക്കുക. ചൂടാറുമ്പോള്‍ സമചതുര കഷണങ്ങള്‍ ആയി മുറിച്ച് വിളമ്പുക.

Write A Comment

 
Reload Image
Add code here