മീന്‍ പീര

Tue,Oct 11,2016


ചേരുവകള്‍:
കൊഴുവ- ഒരു കിലോ (വൃത്തിയാക്കി കഴുകിയത്) , കുടംപുളി- ആറ് കഷണം , തേങ്ങ ചിരവിയത്- രണ്ട് കപ്പ് , ചുവന്നുള്ളി- പത്തെണ്ണം , പച്ചമുളക്- ആറെണ്ണം , വറ്റല്‍മുളക്- രണ്ടെണ്ണം , ഇഞ്ചി- ഒരു കഷണം , വെളുത്തുള്ളി- രണ്ടല്ലി , മഞ്ഞള്‍പ്പൊടി- ഒരുടീസ്പൂണ്‍ , മുളകുപൊടി- ഒരു ടീസ്പൂണ്‍ , വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍ , കറിവേപ്പില- മൂന്ന് തണ്ട് , ഉപ്പ്- പാകത്തിന്
പാകം ചെയ്യേണ്ടവിധം:
ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുടംപുളി, വെള്ളം എന്നിവ ചേര്‍ത്തു വേവിച്ചെടുക്കുക. വെള്ളം വറ്റി മീന്‍ വെന്തു കഴിയമ്പോള്‍ തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നല്ലപോലെ ചതയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, ചുവന്നുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക. ശേഷം അരപ്പു ചേര്‍ത്തിളക്കാം. വേവിച്ചു വച്ചിരിക്കുന്ന മീനും ഇതില്‍ ചേര്‍ത്തിളക്കുക.

Write A Comment

 
Reload Image
Add code here