വെളുത്തുള്ളി അച്ചാര്‍

Tue,Sep 27,2016


ചേരുവകള്‍:
വെളുത്തുള്ളി തൊലി കളഞ്ഞത് - 250 ഗ്രാം , പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 10 , ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ടീസ്പൂണ്‍ , വെളുത്തുള്ളി ചതച്ച് പേസ്റ്റാക്കിയത് - 2 മുളകുപൊടി - 2 ടീസ്പൂണ്‍ , ചെറുനാരങ്ങാ നീര് - 3 ടീസ്പൂണ്‍ , വിനാഗിരി - 3 ടീസ്പൂണ്‍ , പഞ്ചസാര - ഒന്നര ടീസ്പൂണ്‍ , ഉലുവ - കാല്‍ ടീസ്പൂണ്‍ , കടുക് - അര ടീസ്പൂണ്‍ , വെള്ളം - അര ഗ്ലാസ് , നല്ലെണ്ണ - ആവശ്യത്തിന് , ഉപ്പ് - ആവശ്യത്തിന് .
പാകം ചെയ്യേണ്ടവിധം:
വെളുത്തുള്ളിയും പച്ചമുളകും പുട്ടുകുറ്റിയില്‍ വെച്ച് ഒന്ന് ആവി കയറ്റുക. എണ്ണ ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടതിനുശേഷം ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റുക. ഈ മിശ്രിതം ചുവന്നുവരുമ്പോള്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. അതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ഇട്ട് ഇളക്കുക. തുടര്‍ന്ന് മുളകുപൊടിയും നാരങ്ങാനീരും ഉപ്പും ചേര്‍ത്ത്, അല്‍പം വെള്ളമൊഴിച്ച് ഒന്ന് തിളപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഉപയോഗിക്കാം.

Write A Comment

 
Reload Image
Add code here