കടലപ്പരിപ്പ് പ്രഥമന്‍

Sat,Sep 17,2016


ചേരുവകള്‍
കടലപ്പരിപ്പ് (വേവിച്ച് ഉടച്ചത്) - 250 ഗ്രാം , ശര്‍ക്കര (ഉരുക്കി അരിച്ചത്) - 600 ഗ്രാം , ചൗവരി (വേവിച്ചത്) - 50 ഗ്രാം കിസ്മിസ് - 50 ഗ്രാം , അണ്ടിപ്പരിപ്പ് - 50 ഗ്രാം , തേങ്ങാക്കൊത്ത് - അരകപ്പ് , ഏലയ്ക്കാപ്പൊടിച്ചത് - ഒരു ടീസ്പൂണ്‍ , തേങ്ങാപ്പാല്‍ (മൂന്നാംപാല്‍) - മൂന്ന് കപ്പ് , രണ്ടാം പാല്‍ ( രണ്ട് കപ്പ്) , ഒന്നാം പാല്‍ (ഒരു കപ്പ്), നെയ്യ് - 50 ഗ്രാം.
തയാറാക്കുന്ന വിധം
ഉരുളിയില്‍ അല്‍പം നെയ്യ് ഒഴിച്ച് വേവിച്ച കടലപ്പരിപ്പ് ഇട്ട് വഴറ്റി ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് വരട്ടി എടുക്കുക. ഇതിലേയ്ക്ക് മൂന്നാം പാല്‍ ഒഴിച്ച് ചൗവരി വേവിച്ചതും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. മൂന്നാം പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് കുറുക്കി ഒന്നാം പാലും ചേര്‍ത്ത് പായസം അടുപ്പില്‍ നിന്ന് മാറ്റി ഏലയ്ക്കാപ്പൊടിച്ചതും ചേര്‍ക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും വിതറുക.

Write A Comment

 
Reload Image
Add code here