ഇഞ്ചിക്കറി

Sat,Sep 17,2016


ചേരുവകള്‍
1. ഇഞ്ചി- ഒരിഞ്ചു വലുപ്പമുള്ള ആറു കഷണം , 2. അരിപ്പൊടി- ഒരു ചെറിയ സ്പൂണ്‍ , 3. നല്ലെണ്ണ- അരക്കപ്പ് 4. പച്ചമുളക്- രണ്ട്, അരിഞ്ഞത് , 5. മല്ലി- രണ്ടു ചെറിയ സ്പൂണ്‍ , വറ്റല്‍മുളക്- എട്ട് , ഉലുവ- കാല്‍ ചെറിയ സ്പൂണ്‍ 6. വാളന്‍പുളി- ഒരു നാരങ്ങാവലുപ്പത്തില്‍ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്, 7. ശര്‍ക്കര ചുരണ്ടിയത്- ഒരു ചെറിയ സ്പൂണ്‍, ഉപ്പ്- പാകത്തിന് , 8. കടുക് - ഒരു നുള്ള് വറ്റല്‍മുളക്- രണ്ട് , കറിവേപ്പില- രണ്ടു തണ്ട്.
തയാറാക്കുന്ന വിധം
ഇഞ്ചി ചതച്ചു നീരു പിഴിഞ്ഞു മാറ്റിയശേഷം ബാക്കിയുള്ള ചണ്ടിയില്‍ അരിപ്പൊടി ചേര്‍ത്തിളക്കി അരക്കപ്പ് നല്ലെണ്ണയില്‍ പച്ചമുളകും ചേര്‍ത്തു വറുത്തു തരുതരുപ്പായി പൊടിച്ചു മാറ്റിവയ്ക്കുക. ചെറുതീയില്‍ ഒരു ചെറിയ സ്പൂണ്‍ നല്ലെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുത്തു മയത്തില്‍ അരച്ചുവയ്ക്കണം. പുളി പിഴിഞ്ഞെടുത്ത വെള്ളവും ഇഞ്ചി വറുത്ത കൂട്ടും അരപ്പും ഉപ്പും ചേര്‍ത്ത് അടുപ്പില്‍വച്ചു തിളപ്പിക്കുക. ഗ്രേവി കുറുകിവരുമ്പോള്‍ ശര്‍ക്കര ചേര്‍ത്തു വീണ്ടും കുറച്ചുസമയം തിളപ്പിക്കണം. വാങ്ങിവച്ചശേഷം നല്ലെണ്ണയില്‍ എട്ടാമത്തെ ചേരുവ വറുത്തു കറിയില്‍ ചേര്‍ക്കാം.

Write A Comment

 
Reload Image
Add code here