മാമ്പഴക്കാളന്‍

Mon,Aug 08,2016


ചേരുവകള്‍
മാമ്പഴം- 4, തൈര്- 1 കപ്പ്, പച്ചമുളക്- 4 എണ്ണം, മുളകുപൊടി- 1/2 ടീസ്പൂണ്‍, മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍, ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്, കടുക്- 1 ടീസ്പൂണ്‍, ഉലുവ- 1/2 ടീസ്പൂണ്‍, വറ്റല്‍മുളക്- 3 എണ്ണം, പഞ്ചസാര/ശര്‍ക്കര- ആവശ്യത്തിന്.
തയാറാക്കുന്ന വിധം
മാമ്പഴം തോലുകളഞ്ഞ് രണ്ടു പള്ളപ്പൂളും പൂളി മാങ്ങയണ്ടിയോടുകൂടി കലത്തിലിടുക. പച്ചമുളക് കീറിയതും മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, വെള്ളം എന്നിവയും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തൈര് ഉപ്പ്‌ചേര്‍ത്ത് നന്നായിളക്കുക. പഞ്ചസാര/ശര്‍ക്കരയും ചേര്‍ത്ത് തിളക്കുന്നതിനുമമ്പേ ഇറക്കിവെക്കുക. വെളിച്ചെണ്ണയില്‍ ഉലുവ, കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ താളിച്ചൊഴിക്കുക.

Write A Comment

 
Reload Image
Add code here


 

  • viagra fast delivery for sale in the uk ::: Get free pills (viagra - cialis - levitra).