ചിക്കന്‍ ഉലര്‍ത്തിയത്

Mon,Aug 08,2016


ചേരുവകള്‍
ചിക്കന്‍- അര കിലോ, മഞ്ഞള്‍പൊടി- മുക്കാല്‍ ടീസ്പൂണ്‍, കുരുമുളക്‌പൊടി- അര ടീസ്പൂണ്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- മുക്കാല്‍ ടീസ്പൂണ്‍, വെളിച്ചെണ്ണ- 3 ടീസ്പൂണ്‍ കടുക്- അര ടീസ്പൂണ്‍, മുളക് ചതച്ചത്- അര ടീസ്പൂണ്‍, തേങ്ങാകൊത്ത്- 2 ടേബ്ള്‍ സ്പൂണ്‍, കറിവേപ്പില- ഒരു തണ്ട്, സവാള- മുക്കാല്‍ കപ്പ് (ചെറുതായി അരിഞ്ഞത്), ഇഞ്ചി വെളുത്തുള്ളി- 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്), കശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍, മല്ലിപൊടി- 1 ടീസ്പൂണ്‍, ഗരം മസാല- 1 ടീസ്പൂണ്‍, തേങ്ങാപാല്‍- അര കപ്പ്, ഉപ്പ്- ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞതില്‍ അല്‍പം മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ പുരട്ടി മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വെക്കുക. ശേഷം അടികട്ടിയുള്ള പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചിക്കന്‍ അടച്ചുവെച്ച് വേവിച്ചെടുക്കുക. പാനില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചതച്ചുവെച്ച മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം സബോള അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. സബോള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായി വരുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക. ശേഷം വേവിച്ചുവെച്ച ചിക്കന്‍ ഇട്ട് യോജിപ്പിക്കുക. മസാല നന്നായി ചിക്കനില്‍ പുരണ്ട ശേഷം തേങ്ങാപാല്‍ ചേര്‍ക്കുക. ഇളക്കി അഞ്ചു മിനിറ്റ് കുറഞ്ഞ തീയില്‍ വേവിക്കുക. തേങ്ങാപാല്‍ ചേര്‍ന്ന് ചിക്കന്‍ ഗ്രേവി ബ്രൗണ്‍ നിറമായി വരുമ്പോള്‍ തേങ്ങാകൊത്ത് വറുത്തത് ചേര്‍ത്ത് വാങ്ങാം. പത്തിരിക്കും ചപ്പാത്തിക്കും ഒപ്പം വിളമ്പാന്‍ കിടിലന്‍ ചിക്കന്‍ ഉലര്‍ത്തിയത് റെഡി.

Write A Comment

 
Reload Image
Add code here


 

  • viagra For Men Price In Bangalore in Carrollton .

  • Not link Kiss good a I fda approved viagra ordering peels item generic cialis pills free trial offer pills for sale Vine as.