പൈനാപ്പിള്‍ വരട്ടുകറി

Mon,Aug 01,2016ചേരുവകള്‍ പഴുത്ത കൈതച്ചക്ക - പകുതി , നാരങ്ങാനീര് - ഒരു ടീസ്പൂണ്‍ , ഉണക്കമുന്തിരി - രണ്ടര ടീസ്പൂണ്‍ , ചെറീസ് - 20 എണ്ണം , തേങ്ങാചിരകിയത് - 100 ഗ്രാം , പച്ചമുളക് - മൂന്നെണ്ണം , കടുക് - ഒരുനുള്ള് , വെളുത്തുള്ളി - ആറ് അല്ലി, ചുവന്നുള്ളി - എട്ടെണ്ണം , ശര്‍ക്കര ഉരുക്കിയത് - രണ്ട് ടേബിള്‍ സ്പൂണ്‍ , ഉപ്പ് - പാകത്തിന്, ഇഞ്ചി - ഒരു കഷണം , വെളിച്ചെണ്ണ - ആവശ്യത്തിന് , മുളുകുപൊടി - അര ടീസ്പൂണ്‍ , കറിവേപ്പില - രണ്ട് തണ്ട്
തയാറാക്കുന്ന വിധം പഴുത്ത കൈതച്ചക്ക ചെറുതായി അരിഞ്ഞ് കഴുകിയെടുക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേര്‍ത്തരച്ച് എടുക്കുക. തേങ്ങയും കടുകും ചേര്‍ത്ത് അരയ്ക്കണം. ഒരു പാന്‍ അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഉണക്കമുന്തിരി, കൈതച്ചക്ക ഇവയിട്ട് വഴറ്റുക. ഇതിലേക്ക് അരച്ച ഉള്ളിക്കൂട്ടും ഇട്ട് വഴറ്റി വരട്ടുക. വഴന്നുവരുമ്പോള്‍ മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അരച്ച തേങ്ങാക്കൂട്ടും ശര്‍ക്കരയും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി വരട്ടുക. ഈ കൂട്ടിലേക്ക് നാരാങ്ങാനീരും ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കാം. ഉണങ്ങിയ കുപ്പിയിലാക്കിയാല്‍ കുറേനാള്‍ കേടുകൂടാതെ സൂക്ഷിക്കാം.

Write A Comment

 
Reload Image
Add code here