ചീര ദാല്‍ കറി

Mon,Aug 01,2016ചേരുവകള്‍ ചീര (ചെറുതായരിഞ്ഞത്)- നാലു കപ്പ്, മസൂര്‍ ദാല്‍ വേവിച്ചത് - ഒരു കപ്പ്, ഉപ്പ് - പാകത്തിന്, മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍, തേങ്ങ ചുരണ്ടിയത് - ഒരു കപ്പ് + ഒരു ടേബിള്‍സ്പൂണ്‍, ജീരകം - രണ്ടു നുള്ള്, മുളകുപൊടി - ഒരു ടീസ്പൂണ്‍, കടുക്, ഉഴുന്ന് - കാല്‍ ടീസ്പൂണ്‍ വീതം, എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍, ഉണക്കമുളക് - രണ്ടെണ്ണം
തയാറാക്കുന്ന വിധം ഒരു കപ്പ് തേങ്ങ, ജീരകം, മുളകുപൊടി എന്നിവ തരുതരുപ്പായി അരച്ചുവയ്ക്കുക. ചീര അരിഞ്ഞതില്‍ ഉപ്പും മഞ്ഞളും കുറച്ച് വെള്ളവും ചേര്‍ത്തു വേവിക്കുക. വേവിച്ചുവച്ച മസൂര്‍ദാലും ചേര്‍ത്ത് രണ്ടും തമ്മില്‍ നന്നായി യോജിക്കുമ്പോള്‍ അരപ്പിട്ട് ഇളക്കി വാങ്ങുക. എണ്ണ ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ തേങ്ങായിട്ടു വറുത്ത് ബ്രൗണ്‍ നിറമാക്കി കറിയിലേക്ക് കോരിയിടുക. മിച്ചമുള്ള എണ്ണയില്‍ ഉണക്കമുളക്, കടുക്, ഉഴുന്ന് എന്നിവയിട്ടു വറുക്കുക. കടുകു പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത് കഷണം ഇതിലേക്ക് പകര്‍ന്ന് ആവശ്യത്തിന് വെള്ളമൊഴിച്ച് ചാറിന്റെ അയവ് പാകപ്പെടുത്തുക. തിള വന്നാലുടന്‍ വാങ്ങുക.

Write A Comment

 
Reload Image
Add code here