ഗ്രീന്‍പീസ് പറാത്ത

Tue,Jul 12,2016


ചേരുവകള്‍
ഗോതമ്പുമാവ് -2 കപ്പ്, വെള്ളം- 2 കപ്പ് (കുഴയ്ക്കാന്‍), ഉപ്പ് - 1/2 ടീസ്പൂണ്‍, എണ്ണ- 2 ടീസ്പൂണ്‍ , ഗ്രീന്‍ പീസ് സ്റ്റഫിംഗിന്: ഗ്രീന്‍പീസ് - ഒന്നേകാല്‍ കപ്പ്, ജീരകം - 1/2 ടീസ്പൂണ്‍, വറുത്ത കടലമാവ് -1 ടേബിള്‍ സ്പൂണ്‍, പച്ചമുളക് (പൊടിയായി അരിഞ്ഞത്) - 1 എണ്ണം, കായപ്പൊടി -1 നുള്ള്, ഗരം മസാലപ്പൊടി- 1/4 ടീസ്പൂണ്‍, ഉപ്പ്-പാകത്തിന്, എണ്ണ-പറാത്ത ഉണ്ടാക്കാന്‍
തയാറാക്കുന്ന വിധം Br/>
പറാത്ത മാവ് തയ്യാറാക്കാന്‍:
മാവിനുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് നന്നായി കുഴച്ചുവയ്ക്കുക. വെള്ളം കുറേശ്ശെ ഒഴിച്ച് വേണം കുഴയ്ക്കുവാന്‍. മയമാക്കി വയ്ക്കുക. 30 മിനിറ്റിനുശേഷം ചെറു ഉരുളകളാക്കി 4-5 ഇഞ്ച് വ്യാസമുള്ള വൃത്തമായി പരത്തുക. ഒരു ഉരുള പരത്തിയതില്‍ സ്റ്റഫിംഗില്‍ കുറച്ച് വച്ച് മീതെ മറ്റൊരു പറാത്ത വച്ച് അരികുകള്‍ അമര്‍ത്തി ഉറപ്പിച്ച് വയ്ക്കുക. ഇനി രണ്ടുവശത്തും അല്പം ഗോതമ്പുമാവ് വിതറി പതിയെ പരത്തി 6-7 വ്യാസമുള്ള പറാത്തയാക്കി വയ്ക്കുക. ഇവ ചപ്പാത്തിക്കല്ലിലിട്ട് എണ്ണ ഇരുവശത്തും തളിച്ച് അരികത്ത് ചട്ടുകം കൊണ്ടമര്‍ത്തി കുമിളയാക്കി എടുക്കുക.
സ്റ്റഫിംഗ് തയാറാക്കുന്ന വിധം:
ഗ്രീന്‍പീസ് വേവിച്ച് വെള്ളം തോര്‍ത്തിയെടുത്ത് ഉടയ്ക്കുക. തരുതരുപ്പായി ഉടച്ചാല്‍ മതിയാകും. പാന്‍ ചൂടാക്കി ജീരകമിട്ട് വറുത്ത്, മണം വന്ന് തുടങ്ങുമ്പോള്‍ കോരിയെടുത്ത് പീസില്‍ ചേര്‍ക്കുക. പൊടിയായിരിഞ്ഞ പച്ചമുളക്, മല്ലിയില, കായപ്പൊടി, ഉപ്പ്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായിളക്കുക. സ്റ്റഫിംഗ് തയ്യാര്‍.

Write A Comment

 
Reload Image
Add code here