മുട്ട ദോശ

Tue,Jul 12,2016


ചേരുവകള്‍
ദോശമാവ് - ആവശ്യത്തിന്, മുട്ട - ഓരോ ദോശയ്ക്കും ഓരോന്ന്, ഉപ്പ്, കുരുമുളക് പൊടി - പാകത്തിന്, മഞ്ഞള്‍പ്പൊടി - ഒരു നുള്ള്, എണ്ണ - ദോശ തയാറാക്കാന്‍
തയാറാക്കുന്ന വിധം
ദോശക്കല്ല് ചൂടാക്കി എണ്ണ തേച്ച് ഒരു തവി ദോശമാവ് കോരിയൊഴിച്ച് വട്ടത്തില്‍ വ്യാപിപ്പിക്കുക. ഒരു ബൗളില്‍ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതില്‍ ഉപ്പ്, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഒരു ഫോര്‍ക്കിന്റെ സഹായത്താല്‍ നന്നായി ബീറ്റ് ചെയ്യുക. ദോശയ്ക്ക് മീതെയായി മുട്ടക്കൂട്ട് ഒഴിക്കുക. ഇത് വ്യാപിപ്പിക്കുക. ദോശയ്ക്ക് ചുറ്റുമായി എണ്ണ ഒഴിക്കുക. അതിരുകള്‍ ഇളകിവരുമ്പോള്‍ കോരുക. തക്കാളി ചട്‌നി ചേര്‍ത്ത് വിളമ്പുക.

Write A Comment

 
Reload Image
Add code here