ഈത്തപ്പഴം പൊരി

Wed,Jun 22,2016


ചേരുവകള്‍
ഈത്തപ്പഴം- 1/2 കിലോഗ്രാം, തേങ്ങ ചിരവിയത്- ഒരു മുറി പഞ്ചസാര- അരകപ്പ്, മൈദ- രണ്ട് കപ്പ്, ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഈത്തപ്പഴം കുരുകളഞ്ഞ് നന്നായി ഉടച്ച് പൊടിച്ചെടുക്കുക. തേങ്ങ ചിരവിയതും പഞ്ചസാരയും യോജിപ്പിക്കുക. ഇത് ഈത്തപ്പഴം പൊടിച്ചതില്‍ ചേര്‍ത്ത് നന്നായി കുഴച്ച് കൈകൊണ്ട് ഉരുളകളാക്കി വട്ടത്തില്‍ വടയുടെ രൂപത്തില്‍ പരത്തുക. മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കി പരത്തി വെച്ച ഓരോന്നും മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

Write A Comment

 
Reload Image
Add code here