മക്രോണി ചിക്കന്‍ സ്‌പെഷല്‍

Tue,Jun 14,2016


ചേരുവകള്‍
മക്രോണി- 250 ഗ്രാം, ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- 500 ഗ്രാം, സവാള- രണ്ടെണ്ണം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍, പച്ചമുളക്- രണ്ടെണ്ണം, തക്കാളി- ഒന്ന്, മുളകുപൊടി- ഒരു സ്പൂണ്‍, മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍, കുരുമുളക് പൊടി- അര ടീസ്പൂണ്‍ ഗരം മസാല- അര ടീസ്പൂണ്‍, പെരുഞ്ചീരകം പൊടിച്ചത്- അര ടീസ്പൂണ്‍, മല്ലിയില, കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ എണ്ണയും ഉപ്പും ചേര്‍ത്ത് മക്രോണി വേവിക്കുക. മുക്കാല്‍ വേവ് ആവുമ്പോള്‍ വെള്ളം ഊറ്റി, മാറ്റി വെക്കുക. കുക്കറില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള നീളത്തില്‍ അരിഞ്ഞതിട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറം ആകുമ്പോള്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ ഇതില്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതില്‍ ചിക്കന്‍ കഷണങ്ങള്‍, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് മക്രോണിയും അര കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി ഒരു വിസിലിനു ശേഷം തീ ഓഫ് ചെയ്യുക. ശേഷം മല്ലിയില ചേര്‍ത്ത് വിളമ്പുക.

Write A Comment

 
Reload Image
Add code here