അവല്‍ ഉപ്പുമാവ്

Mon,Jun 06,2016


ചേരുവകള്‍
അവല്‍- അരക്കിലോ, ഉരുളക്കിഴങ്ങ് (നുറുക്കിയത്)- ഒരെണ്ണം വലുത്, തേങ്ങ- 3 ടേബിള്‍സ്പൂണ്‍, ഉള്ളി (ചെറുതായി നീളത്തില്‍ അരിഞ്ഞത്)- ആറെണ്ണം, പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)- 2 എണ്ണം, കടുക് - ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍, വറ്റല്‍മുളക് (കീറിയത്) - 2 എണ്ണം, എണ്ണ , ഉപ്പ് - പാകത്തിന്.
തയാറാക്കുന്ന വിധം
അവല്‍ നന്നായി കഴുകി പിഴിഞ്ഞെടുക്കുക. കടുക്, ഉള്ളി, പച്ചമുളക് എന്നിവ എണ്ണയിലിട്ട് വാട്ടുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ വേവാന്‍ പാകത്തിന് വെള്ളമൊഴിച്ച് അടച്ചു വേവിക്കുക. വെന്തതിനു ശേഷം അവല്‍ ചേര്‍ത്ത് ഒന്നുകൂടെ ചെറുതീയില്‍ ആവികയറ്റുക. വെള്ളം വറ്റിയതിനുശേഷം തേങ്ങ ചേര്‍ത്ത് ഇളക്കി ചൂടോടെ പപ്പടത്തോടൊപ്പം വിളമ്പാവുന്നതാണ്.

Write A Comment

 
Reload Image
Add code here