പൊടിമീന്‍ മാങ്ങാപ്പീര

Mon,Jun 06,2016


ചേരുവകള്‍
1. പൊടിമീന്‍ വൃത്തിയാക്കിയത്- അരക്കിലോ, 2. പച്ചമാങ്ങ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത്- ഒന്ന്, 3. ചുവന്നുള്ളി- നാലെണ്ണം, തേങ്ങ ചിരവിയത്- ഒരു കപ്പ്, 4. മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍, മുളകുപൊടി- ഒരു ടീസ്പൂണ്‍, 5. കാന്താരിമുളക്- ആറെണ്ണം, 6. കറിവേപ്പില- രണ്ട് തണ്ട്, 7. എണ്ണ, ഉപ്പ്, വെള്ളം- പാകത്തിന്
തയാറാക്കുന്ന വിധം
ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മാങ്ങ, കാന്താരിമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കറിവേപ്പില, ഉപ്പ് എന്നിവ പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചുവന്നുള്ളിയും തേങ്ങയും ഒന്നിച്ച് ഒതുക്കിയെടുത്ത് വെന്ത മാങ്ങായോടൊപ്പം ചേര്‍ക്കുക. അരപ്പ് തിളയ്ക്കുമ്പോള്‍ പൊടിമീന്‍ ചേര്‍ത്ത് അല്പനേരം അടച്ചുവയ്ക്കുക. ശേഷം വാങ്ങി ചൂട് ചോറിനൊപ്പം വിളമ്പാം.

Write A Comment

 
Reload Image
Add code here