മട്ടന്‍ റോസ്റ്റ്

Mon,May 30,2016


ചേരുവകള്‍
മട്ടന്‍- ഒരു കിലോ, ഉരുളക്കിഴങ്ങ്- കാല്‍ കിലോ, സവാള- രണ്ടെണ്ണം, തക്കാളി- രണ്ടെണ്ണം, വറ്റല്‍മുളക്- അഞ്ചെണ്ണം, കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍, ഏലയ്ക്ക- മൂന്നെണ്ണം, ഗ്രാമ്പു- രണ്ടെണ്ണം, കറുവാപ്പട്ട- ഒരു കഷണം, ഇഞ്ചി- ഒരു ചെറിയ കഷണം, വിനാഗിരി- രണ്ട് ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി- എട്ട് അല്ലി, നെയ്യ്- 25 ഗ്രാം, ഉപ്പ്- പാകത്തിന്, വെളളം- പാകത്തിന്
തയാറാക്കുന്ന വിധം ഇറച്ചി കഴുകി വൃത്തിയാക്കി മാറ്റുക. വെളുത്തുള്ളി, ഇഞ്ചി കുരുമുളക്, ഉപ്പ് ഇവ വിനാഗിരി ചേര്‍ത്തരച്ച്് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. കുക്കര്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് അതില്‍ സവാള, വറ്റല്‍ മുളക്, കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ഇവ ചേര്‍ത്ത് വഴറ്റുക. ഇറച്ചിയും ഒരുകപ്പ് വെള്ളവും കൂടി ചേര്‍ത്ത് കുക്കര്‍ അടച്ച് വേവിക്കുക. ആവി പോയ ശേഷം കുക്കര്‍ തുറന്ന് വെള്ളം വറ്റിച്ച് വിളമ്പാം.

Write A Comment

 
Reload Image
Add code here