മാമ്പഴ പായസം
Tue,May 24,2016

ചേരുവകള്‍
നന്നായി പഴുത്ത മാമ്പഴം- അഞ്ചെണ്ണം(തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്), ശര്‍ക്കര- അര കിലോ, കട്ടി തേങ്ങാപാല്‍- നാല് കപ്പ്, കണ്ടന്‍സിഡ് മില്‍ക്ക്- കാല് കപ്പ്,
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍, ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍, അണ്ടിപ്പരിപ്പ്- ഇരുപതെണ്ണം, മുന്തിരി- പത്തെണ്ണം, തേങ്ങാക്കൊത്ത്- കാല് കപ്പ്.
തയാറാക്കുന്ന വിധം
മാങ്ങാ കഷണങ്ങള്‍ കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ശര്‍ക്കര അലിയിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ മാമ്പഴം അരച്ചതും ശര്‍ക്കര പാനിയും ചേര്‍ത്ത് ചൂടാക്കുക. കണ്ടന്‍സിഡ് മില്‍ക്ക് ചേര്‍ത്ത് ഇളക്കി ചൂടാക്കുക. ഇതിലേക്ക് തേങ്ങാപാലും ചേര്‍ത്ത് അഞ്ചോ പത്തോ മിനിറ്റ് തുടരെ ഇളക്കി വേവിക്കുക. ഇറക്കി വച്ച ശേഷം ഏലയ്ക്ക പൊടിച്ചത് ചേര്‍ത്തിളക്കാം.അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് പായസത്തിനു മുകളില്‍ പകരാം.