കടായി ചിക്കന്‍

Tue,May 24,2016



ചേരുവകള്‍
കോഴി- അര കിലോ(ചെറിയ കഷണങ്ങളാക്കിയത്), വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി- എട്ട് അല്ലി(ചെറുതായി അരിഞ്ഞത്), ചിക്കന്‍ മസാല- രണ്ട് ടേബിള്‍ സ്പൂണ്‍, തക്കാളി- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്), ഇഞ്ചി- ഒരു കഷണം(ചെറുതായി അരിഞ്ഞത്), മല്ലിയില- കാല്‍ കപ്പ്(ചെറുതായി അരിഞ്ഞത്), ഉപ്പ്- പാകത്തിന്, കസൂരിമേത്തി- ഒരു ടേബിള്‍ സ്പൂണ്‍, മല്ലിയില- ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റി ചിക്കന്‍ മസാലപ്പൊടി ചേര്‍ത്തിളക്കാം. ശേഷം തക്കാളിയും മല്ലിയിലയും ചേര്‍ത്ത് വഴറ്റുക. തക്കാളി വാടുമ്പോള്‍ ചിക്കനും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കാം. വെള്ളം ചേര്‍ക്കാതെ പാത്രം അടച്ച് ചെറുതീയില്‍ വേവിക്കുക. ചിക്കന്‍ വെന്തശേഷം കസൂരി മേത്തിയും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.

Write A Comment

 
Reload Image
Add code here