പാവ് ബജി

Tue,May 17,2016ചേരുവകൾ
ബൺ- നാലെണ്ണം, സവാള- രണ്ടെണ്ണം (അരിയുക), മല്ലിപ്പൊടി- രണ്ട് ടേബിൾസ്പൂൺ, തക്കാളി- രണ്ട് കപ്പ് (അരിയുക), ജീരകപ്പൊടി- ഒരു ടേബിൾസ്പൂൺ, ഉരുളക്കിഴങ്ങ്- രണ്ട് കപ്പ്, മുളകുപൊടി- ഒരു ടേബിൾസ്പൂൺ, ചീസ്- അര കപ്പ്, പാവ്ബജി മസാല- ഒരു ടേബിൾസ്പൂൺ, ഗ്രീൻപീസ്- അര കപ്പ്, മല്ലിയില അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ, കാബേജ്- അരക്കപ്പ് നാരങ്ങാ നീര്- ഒരു ടേബിൾസ്പൂൺ, കാപ്‌സിക്കം- അരക്കപ്പ് (ചെറുതായി അരിയുക), ഇഞ്ചി ഗ്രേറ്റ് ചെയ്തത്- രണ്ട് ടീസ്പൂൺ, വെളുത്തുള്ളി- ഒരു ടീസ്പൂൺ (ചതയ്ക്കുക) പച്ചമുളക്- രണ്ടെണ്ണം, വെള്ളം, ഉപ്പ്- പാകത്തിന്.
തയാറാക്കുന്ന വിധം
ഫ്രൈപാനിൽ സവാള, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. തക്കാളി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, പാവ്ബജി, മസാല എന്നിവ ചേർത്ത് ഇളക്കുക. ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കാബേജ്, ഇഞ്ചി എന്നിവയും ചേർത്ത് ചെറുതീയിൽ വേവിക്കുക. പാകത്തിന് വെള്ളം ചേർക്കുക. ഇതിൽ കാപ്‌സിക്കം ചേർക്കുക. എല്ലാം വെന്ത് പാകമായി വരുമ്പോൾ മല്ലിയിലയും നാരങ്ങാ നീരും ചേർത്തിളക്കുക. ബൺ വട്ടത്തിൽ രണ്ടായി മുറിക്കുക. മുറിച്ച ഭാഗത്ത് ബട്ടർ പുരട്ടി അൽപ്പനേരം മൊരിക്കുക. ബണ്ണിന് മുകളിലായി മസാലക്കൂട്ട് വച്ച് ചൂടോടെ വിളമ്പാം.

Write A Comment

 
Reload Image
Add code here