ചെമ്മീൻ പുലാവ്

Tue,May 17,2016ചേരുവകൾ
ചെമ്മീൻ- ഒരു കിലോ, മഞ്ഞൾ പൊടി- 2 ടീ സ്പൂൺ , മുളക്‌പൊടി- 2 ടീ സ്പൂൺ , ഉപ്പ്- ആവശ്യത്തിന് , ബസുമതി അരി- ഒരു കിലോ , നെയ്യ്- 50 ഗ്രാം , വെളിച്ചെണ്ണ- 100 ഗ്രാം , സവാള- 4 എണ്ണം, തക്കാളി- 4 എണ്ണം , പച്ചമുളക് അരച്ചത ്- 8 എണ്ണം , ഇഞ്ചി അരച്ചത്- ഒരു ടേബിൾ സ്പൂൺ , വെളുത്തുള്ളി അരച്ചത്- ഒരു ടേബിൾ സ്പൂൺ , ഗരം മസാലെപ്പാടി- ഒരു ടീ സ്പൂൺ , മല്ലിയില- ഒരു തണ്ട് , പുതീനയില- ഒരു തണ്ട്
തയാറാക്കുന്ന വിധം
ചെമ്മീൻ തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് പത്തു മിനിറ്റ് കുഴച്ചു വെച്ച ശേഷം അധികം മൊരിയാതെ വറുത്ത് കോരണം. രണ്ട് കിലോ വേവിക്കാവുന്ന കുക്കർ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി, പച്ചമുളക് അരച്ചത്, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ചേർത്ത് 10 മിനിട്ട് ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ കഴുകിവെച്ച അരിയും വറുത്തു വെച്ച ചെമ്മീനും ചേർക്കുക. കുക്കറിന്റെ വിസിൽ അഴിച്ചു വെച്ചതിനു ശേഷം മൂടി അടച്ച് വെയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ തീ കുറച്ച് 10 മിനിട്ട് വേവിക്കുക. അരി പാത്രത്തിൽ അളന്നു വെച്ച ശേഷമേ ഉപയോഗിക്കാവൂ. പാത്രത്തിന്റെ ഇരട്ടി അളവിൽ വെള്ളം എടുക്കണം.

Write A Comment

 
Reload Image
Add code here