കപ്പ ബിരിയാണി

Mon,May 09,2016


ചേരുവകൾ
കപ്പ- 1 കി.ഗ്രാം, ഇറച്ചിയോട് കൂടിയ എല്ല്- 750 ഗ്രാം, കുരുമുളക്‌പൊടി- 2 ടീസ്പൂൺ, ഇറച്ചി മസാല- 1 ടീസ്പൂൺ, മല്ലിപൊടി- അര ടീസ്പൂൺ, ഇഞ്ചി- ചെറിയ കഷണം കറിവേപ്പില- 2 അല്ലി, തേങ്ങ ചിരകിയത്- അര മുറി, വെളുത്തുള്ളി- 5 അല്ലി, പച്ച മുളക്- 5 എണ്ണം, ചുവന്ന ഉള്ളി- 4 അല്ലി, മഞ്ഞൾ പൊടി1 ടീസ്പൂൺ, ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
ഇറച്ചിയോട് കൂടിയ എല്ലിൻകഷ്ണങ്ങൾ നന്നായി കഴുകി മുറിച്ചെടുക്കുക. ഇത് വേവിക്കാൻ വെക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, മഞ്ഞൾ പൊടി, മല്ലിപൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേർക്കുക. വെന്തതിന് ശേഷം അടുപ്പിൽ നിന്ന് വാങ്ങിമാറ്റിവെക്കുക. കപ്പ തൊലി കളഞ്ഞ് നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി വേവിക്കുക. ഇതിൽ തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞൾ പൊടി, എന്നിവ ചേർക്കുക. ഇതിന് മുകളിലേക്ക് നേരത്തെ വേവിച്ചെടുത്ത എല്ല് ചേർക്കുക. ആവശ്യത്തിന് മുളക്‌പൊടി, ഇറച്ചി മസാല എന്നിവയിടുക. തുടർന്ന് നന്നായി ചേരുവകൾ ഇളക്കിചേർക്കുക.

Write A Comment

 
Reload Image
Add code here