ചിക്കൻ സേമിയ ലോലിപോപ്പ്

Mon,May 09,2016


ചേരുവകൾ
1. കോഴിക്കാൽ- 10 എണ്ണം, 2. ചുവന്നുള്ളി കുഴമ്പ് പരുവത്തിൽ അരച്ചത്- 3-4 ടേബിൾ സ്പൂൺ, 3. ഇഞ്ചി കുഴമ്പ് പരുവത്തിൽ അരച്ചത്- കാൽ ടേബിൾ സ്പൂൺ, 4. വെളുത്തുള്ളി കുഴമ്പ് പരുവത്തിൽ അരച്ചത്- കാൽ ടേബിൾ സ്പൂൺ, 5. വെള്ള കുരുമുളക് പൊടിച്ചത്- 3 ടേബിൾ സ്പൂൺ, 6. കറുത്ത കുരുമുളക് പൊടിച്ചത്- കാൽ ടേബിൾ സ്പൂൺ, 7. സേമിയ- 200 ഗ്രാം, 8. നാരങ്ങ- 1 എണ്ണം 9. വെണ്ണ- ആവശ്യത്തിന് , 10 ഉപ്പ്- ആവശ്യത്തിന് , 11. കോൺഫ്‌ളവർ- 3 ടേബിൾ സ്പൂൺ, 12. അരിപ്പൊടി- 1 അര ടേബിൾ സ്പൂൺ, 13. ബേക്കിഗ് സോഡ- ഒരു നുള്ള് 14. മുട്ട-1 എണ്ണം, ഉരുളക്കിഴങ്ങ് , കോളിഫ്‌ളവർ , കാരറ്റ്, കുരുമുളക് പൊടി
തയാറാക്കുന്ന വിധം
ചിക്കനിലേക്ക് വെള്ള കുരുമുളക് പൊടിയും ഉപ്പും ചേർക്കുക. ഒരു പരന്ന പാത്രത്തിൽ ചിക്കൻ, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കുഴമ്പ് പരുവത്തിൽ അരച്ചതും കുരുമുളക് പൊടിയും നന്നായി പുരട്ടി 20 മിനിറ്റ് വയ്ക്കുക. ശേഷം കോൺഫ്‌ളർ, അരിപ്പൊടി, ഉപ്പ്, സോഡപ്പൊടി, കുഴമ്പ് തയ്യാറാക്കാൻ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കുഴച്ചതിനു ശേഷം. മാഗ്‌നേറ്റ് ചെയ്തുവയ്ച്ചിരിക്കുന്ന ചിക്കൻ ലായിനിയിൽ മുക്കിയ ശേഷം സേമിയയിൽ മുക്കി നല്ല സ്വർണ കളർ വരുന്നത് വരെ വറുക്കുക. ചിക്കൻ ലോലിപോപ്പ് കുരുമുളക് പൊടിയും നാരങ്ങാ നീരും ഒഴിച്ച് അലങ്കരിക്കാം. പലതരം വെജിറ്റബിൾസ്, വെണ്ണ, പുതിനയില, കുരുമുളക് എന്നിവയും ചേർത്ത് ചിക്കൻ ലോലിപോപ്പ് കഴിക്കാം.

Write A Comment

 
Reload Image
Add code here