താറാവ് മപ്പാസ്

Tue,May 03,2016


ചേരുവകൾ
താറാവിറച്ചി- 400 ഗ്രാം, വലിയ ഉള്ളി- ആറെണ്ണം, നാളികേരം- രണ്ടെണ്ണം, പച്ചമുളക്- രണ്ടെണ്ണം, കറിവേപ്പില- ഒരു തണ്ട്, മഞ്ഞൾപൊടി- അര ടീസ്പൂൺ, മല്ലിപ്പൊടി- രണ്ട് ടേ.സ്പൂൺ, കുരുമുളകുപൊടി- ഒരു ടീസ്പൂൺ, ഇഞ്ചി- ചെറിയ കഷണം, വെളിച്ചെണ്ണ- ആറ് ടേ. സ്പൂൺ, ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേർത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേർത്ത് തിളക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാൽ നാളികേരത്തിന്റെ രണ്ടാം പാൽ ചേർത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയിൽ പാകംചെയ്യുക. തുടർന്ന് ഒന്നാംപാൽ ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റിവെക്കാം. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.

Write A Comment

 
Reload Image
Add code here