ചെമ്മീൻ പാൻകേക്ക്

Mon,Apr 25,2016


ചേരുവകൾ
1. ചെമ്മീൻ (വലുത് തൊലികളഞ്ഞ് വൃത്തിയാക്കിയത്)- 300 ഗ്രാം , 2. സവാള- 2 (പൊടിയായി അരിഞ്ഞത്), 3. പച്ചമുളക്- 4 (പൊടിയായി അരിഞ്ഞത്), 4. ഇഞ്ചി- ഒരു ടീ സ്പൂൺ, 5. കാപ്‌സിക്കം- 1 ( ചെറുതായി അരിഞ്ഞത്), 6. മുളക് പൊടി- 1 ടീ സ്പൂൺ, 7. മഞ്ഞൾപ്പൊടി- അര ടീ സ്പൂൺ, 8. കുരുമുളക് പൊടി- 1 ടീ സ്പൂൺ, 9. മല്ലിയില- അരക്കപ്പ്, 10. മൈദ- 200 ഗ്രാം, 11. മുട്ട- 1, 12. ഉപ്പ്- ആവശ്യത്തിന്, 13. വെള്ളം- ആവശ്യത്തിന്, 14. എണ്ണ- ആവശ്യത്തിന്, 15. ഗരം മസാലപ്പൊടി- അര ടീ സ്പൂൺ, 16. സോയാ സോസ- 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ചെമ്മീൻ, മഞ്ഞൾ, മുളക്, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി, ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ച് വറ്റിച്ചെടുക്കുക. ഇത് പൊടിയായി അരിഞ്ഞു വയ്ക്കണം. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി വഴറ്റി ഇതിലേക്ക് കാപ്‌സിക്കവും മല്ലിയിലയും ഇട്ട് വീണ്ടും 5 മിനിട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ സോസും കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയും ചേർത്ത ശേഷം ചെമ്മീനും ചേർത്ത് 10 മിനിട്ട് ചെറിയ തീയിൽ കൂട്ട് തയ്യാറാക്കുക. മൈദയും മുട്ടയും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കി ചുട്ടെടുക്കുക. ചൂടോടെ ഓരോന്നിലും ആവശ്യത്തിന് തയ്യാറാക്കിയ കൂട്ട് വച്ചശേഷം റോൾ ചെയ്യുക.

Write A Comment

 
Reload Image
Add code here