ചിക്കൻ കട്‌ലറ്റ്

Mon,Apr 18,2016ചേരുവകൾ
കോഴിയിറച്ചി (എല്ലില്ലാത്തത്)- 250 ഗ്രാം, ഉരുളക്കിഴങ്ങ്- രണ്ട് എണ്ണം, കുരുമുളകുപൊടി- അര ടീസ്പൂൺ, മുളകുപൊടി- ഒരു ടീസ്പൂൺ, മഞ്ഞൾപൊടി- ഒരു നുള്ള് ചിക്കൻമസാല- ഒരു ടീസ്പൂൺ, സവാള- ഒന്ന്പ, ച്ചമുളക്- രണ്ട് എണ്ണം, ഇഞ്ചി- ഒരിഞ്ച് കഷണം, കറിവേപ്പില- ഒരു ഇതൾ, മുട്ട- ഒന്ന്റൊ, ട്ടിപ്പൊടി- അര കപ്പ്, എണ്ണ- ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഉപ്പു ചേർത്ത് പുഴുങ്ങി ഉടച്ചെടുക്കുക. വൃത്തിയാക്കിയ കോഴിയിറച്ചി മുളകുപൊടി, മഞ്ഞൾപൊടി, ചിക്കൻമസാല, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച ശേഷം മിക്‌സിയിലിട്ട് ചെറുതായി നുറുക്കിയെടുക്കുക. പൊടിയായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കോഴിയിറച്ചി ചേർത്ത് നന്നായി വരട്ടുക. ഇത് ഉടച്ചുവെച്ച ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേർത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളായി ഉരുട്ടി കട്‌ലറ്റ് പാകത്തിൽ പരത്തുക. പതപ്പിച്ച മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.

Write A Comment

 
Reload Image
Add code here