ബീഫ് മപ്പാസ്

Mon,Apr 18,2016


ചേരുവകൾ
ബീഫ്- ഒരു കപ്പ്, മഞ്ഞൾപൊടി- അര ടീസ്പൂൺ, മല്ലിപൊടി- നാല് ടേബിൾസ്പൂൺ, മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ, ചെറിയ ഉള്ളി അരിഞ്ഞത്- ഒരു കപ്പ്, ഇഞ്ചി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ, വെളുത്തുള്ളി- നാല് അല്ലി, തേങ്ങ ചിരവിയത്- രണ്ട് കപ്പ്, കറിവേപ്പില- രണ്ട് ഇതൾ, വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ, കടുക്- അര ടീസ്പൂൺ, ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം ബീഫ് തിളച്ച വെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച് വീതിയിലും മൂന്ന് ഇഞ്ച് നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയിൽ ഒരു കപ്പ് വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ് വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ പാനിൽ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനിൽ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോൾ വറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാൽ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുക.

Write A Comment

 
Reload Image
Add code here