പൈനാപ്പിൾ പച്ചടി

Mon,Apr 11,2016


ചേരുവകൾ
പൈനാപ്പിൾ (അരയിഞ്ച് നീളത്തിൽ കഷണങ്ങളാക്കിയത്)- രണ്ട് കപ്പ്, വെള്ളം - 1/2 കപ്പ്, ഉപ്പ് - ഒരു ടീസ്പൂൺ, തൈര് ഉടച്ചത് - ഒരു കപ്പ്, വെളിച്ചെണ്ണ - രണ്ട് ടീസ്പൂൺ കടുക് - ഒരു ടീസ്പൂൺ, ചുവന്നുള്ളി അരിഞ്ഞത് - ആറ്, വറ്റൽമുളക് മുറിച്ചത് - മൂന്ന്, കറിവേപ്പില - പാകത്തിന് തേങ്ങാ - അരപ്പിന്, തേങ്ങാ ചിരവിയത് - ഒരു കപ്പ്, പച്ചമുളക് - ഒന്ന്, ജീരകം - ഒരു ടീസ്പൂൺ, മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ, കടുക് - ഒരു ടീസ്പൂൺ (ഇവയെല്ലാം നന്നായി അരയ്ക്കുക).
തയാറാക്കുന്ന വിധം
അരക്കപ്പ് വെള്ളത്തിൽ പൈനാപ്പിൾ ഇട്ട് ഉപ്പും ചേർത്ത് ഏകദേശം നാല് മിനിറ്റ് (വെള്ളം വറ്റുന്നതുവരെ) പൈനാപ്പിൾ വേവിക്കുക. ഇതിൽ തേങ്ങാ അരപ്പ് ചേർത്ത് വീണ്ടും രണ്ടുമിനിറ്റ് വേവിച്ച ശേഷം വാങ്ങിവയ്ക്കുക. ചൂടാറുമ്പോൾ തൈര് ഉടച്ചത് ചേർത്ത് മെല്ലെ ഇളക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ കടുകിട്ട് പൊട്ടിക്കുക. ചുവന്നുള്ളി ചേർത്ത് നേർത്ത ബ്രൗൺ നിറമാവുന്നതുവരെ ഇളക്കുക. മുളകുപൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കി തീയിൽനിന്നും വാങ്ങിവയ്ക്കുക. ഇത് അരപ്പുചേർത്ത പൈനാപ്പിളിന്റെ മീതെ ഒഴിക്കുക.

Write A Comment

 
Reload Image
Add code here