വിഷുക്കട്ട

Mon,Apr 11,2016


ചേരുവകൾ
പച്ചരി - അരക്കിലോ, തേങ്ങ ചിരകിയത് - രണ്ടെണ്ണം, ജീരകം - ഒരു ടീസ്പൂൺ, ഉപ്പ് - പാകത്തിന്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - പാകത്തിന്, നെയ്യ് - രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം
തേങ്ങ പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും എടുക്കുക. രണ്ടാം പാലും ഉപ്പും ചേർത്ത് പച്ചരി വേവിക്കുക. വെന്തുകഴിയുമ്പോൾ ജീരകവും ഒന്നാം പാലും ചേർത്ത് വെള്ളം വറ്റിച്ചെടുക്കാം. ഒരു പാത്രത്തിലേക്ക് മാറ്റി ചതുരക്കട്ടകളായി മുറിക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് വിതറുക.

Write A Comment

 
Reload Image
Add code here