ഡിലൈറ്റ് പുഡ്ഡിംഗ്

Mon,Apr 04,2016


ചേരുവകൾ
ഗ്ലൂക്കോസ് ബിസ്‌ക്കറ്റ്- 200 ഗ്രാം, ചൂടു പാൽ- ഒരു കപ്പ് പൈനാപ്പിൾ ചെറിയ കഷണങ്ങളായി അരിഞ്ഞത്- മൂന്ന് കപ്പ്, പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ, മഞ്ഞകളർ- ഒരു നുളള്, റോസ് എസൻസ്- അര ടീസ്പൂൺ, റോസ് കളർ- ഒരു നുള്ള്, ചെറി അല്ലെങ്കിൽ റെഡ് കളറിലെ ടൂട്ടിഫ്രൂട്ടി- അര കപ്പ്, പാൽ- മൂന്ന് കപ്പ്, കണ്ടൻസിഡ് മിൽക്ക്- നാനൂറ് ഗ്രാം, ചൈനാഗ്രാസ്- പത്ത് ഗ്രാം, വെള്ളം- ഒന്നര കപ്പ്, പഞ്ചസാര- ആറ് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പുഡ്ഡിംഗ് ഡിഷിന്റെ അടിയിലും വശങ്ങളിലും ചൂടുപാലിൽ ബിസ്‌ക്കറ്റ് മുക്കിയത് നിരത്തുക. പൈനാപ്പിൾ പഞ്ചസാര ചേർത്ത് ഇടയ്ക്കിടെ ഇളക്കി വെള്ളം വറ്റുന്നതുവരെ വേവിക്കുക. ചൈനാഗ്രാസ് ഒന്നരക്കപ്പ് വെളളത്തിൽ പത്ത്മിനിറ്റ് കുതിർക്കുക. കണ്ടൻസ്ഡ് മിൽക്കും പാലും പഞ്ചസാരയും ചേർത്ത് ഒരുമിച്ച് തിളപ്പിക്കുക. അടുപ്പിൽനിന്ന് മാറ്റി നല്ല ചൂട് മാറിക്കഴിയുമ്പോൾ കുതിർത്ത ചൈനാഗ്രാസ് കൈകൊണ്ട് ഞെരടി അടുപ്പിൽവച്ച് ചൂടാക്കി ഉരുക്കിയത് ചേർക്കുക. ഇത് രണ്ട് പ്രാവശ്യം അരിക്കുക. ഇളക്കി ചൂടുമാറിയ ശേഷം രണ്ടായി ഭാഗിക്കുക. ഒന്നിലേക്ക് പൈനാപ്പിൾ വിളയിച്ചതും മഞ്ഞക്കളറും ചേർക്കുക. രണ്ടാം ഭാഗത്തിൽ ചെറി അരിഞ്ഞതും റോസ് കളറും റോസ് എസൻസും ചേർക്കുക. ബിസ്‌ക്കറ്റ് ലയറിന്റെ മുകളിൽ പൈനാപ്പിൾ കൂട്ട് അതിന് മുകളിൽ ബിസ്‌ക്കറ്റ് പാലിൽ മുക്കിയത് ഇങ്ങനെ നിരത്തുക. മുകളിൽ ചെറി ചേർത്ത് ലയർ ഒഴിച്ച ശേഷം ചെറിവച്ച് അലങ്കരിക്കാം.

Write A Comment

 
Reload Image
Add code here