മട്ടൺ ബിരിയാണി

Tue,Mar 29,2016


ചേരുവകൾ
ബസുമതി അരി- ഒരു കിലോ, ആട്ടിറച്ചി- അര കിലോ (ചെറിയ കഷണങ്ങളാക്കിയത്), മഞ്ഞൾപൊടി- ഒരു ടീസ്പൂൺ, മുളകുപൊടി- രണ്ട് ടേബിൾ സ്പൂൺ, ഗരംമസാലപ്പൊടി- രണ്ട് ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി അരച്ചത്- ഒരു ടേബിൾ സ്പൂൺ, തൈര്- ഒരു കപ്പ് റിഫൈൻഡ് ഓയിൽ- രണ്ട് ടേബിൾ സ്പൂൺ, നെയ്യ്- പത്ത് ഗ്രാം, ജീരകം- ഒരു നുള്ള്, കറുവാപ്പട്ട- ഒരു കഷണം (ചതച്ചത്), ഏലക്കായ- അഞ്ചെണ്ണം (ചതച്ചത്), ഗ്രാമ്പു- ആറെണ്ണം (ചതച്ചത്), സവാള- രണ്ടെണ്ണം (നീളത്തിൽ അരിഞ്ഞത്), ഉരുളക്കിഴങ്ങ്- രണ്ടെണ്ണം( ചതുരത്തിൽ അരിഞ്ഞത്), പച്ചമുളക്- ഏഴെണ്ണം, മല്ലിയില- ഒരു പിടി, പുതിനയില- കുറച്ച്
തയാറാക്കുന്ന വിധം
ആട്ടിറച്ചിയിൽ ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാലപ്പൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തൈര് ചേർത്തിളക്കി കുറച്ചുനേരം വെയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ജീരകം, കറുവാപ്പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവയും സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് ഇളക്കുക. അതിലേക്ക് ഉരുളക്കിഴങ്ങും ചേർത്ത് വഴറ്റുക. ശേഷം പച്ചമുളകും ആട്ടിറച്ചിയും ചേർത്ത് ഇളക്കുക. അതിലേക്ക് കുതിർത്ത അരി ചേർത്ത് വെള്ളവും ഒഴിച്ച് തിളച്ച ശേഷം തീയ് കുറയ്ക്കുക. അരിയും ഇറച്ചിയും പാകമാകുന്നതുവരെ വേവിക്കുക. ഒരു മണിക്കൂർ അടച്ചുവയ്ക്കാം. വെന്തശേഷം മല്ലിയിലയും പുതിനയിലയും, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

Write A Comment

 
Reload Image
Add code here