ഗ്രീൻ ചിക്കൻ സൂപ്പ്

Tue,Mar 29,2016


ചേരുവകൾ
ലീക്ക്- ഒരെണ്ണം (കനം കുറച്ച് അരിഞ്ഞത്), ബട്ടർ- രണ്ട് ടേബിൾ സ്പൂൺ, വെളുത്തുള്ളി- ഒരെണ്ണം (വട്ടത്തിൽ അരിഞ്ഞത്), ചിക്കൻ സ്‌റ്റോക്ക്- ആറ് കപ്പ്, ഉരുളക്കിഴങ്ങ്- ഒരെണ്ണം വലുത്, പാലക് ചീര- ഒരു കെട്ട് (ചെറുതായി അരിഞ്ഞത്), ഉപ്പ്- ഒരു ടീസ്പൂൺ, കുരുമുളക് പൊടി- അര ടീസ്പൂൺ, കട്ടത്തൈര്- രണ്ട് കപ്പ്, നാരങ്ങാനീര്- ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ്പാൻ അടുപ്പിൽ വച്ച് ചൂടാക്കി ബട്ടർ ചേർത്ത് ഉരുകുമ്പോൾ ലീക്ക് ചേർത്തിളക്കാം. വാടി തുടങ്ങുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റാം. ശേഷം ഇതിലേക്ക് ചിക്കൻ സ്‌റ്റോക്ക് ഒഴിച്ച് തിളച്ച് വരുമ്പോൾ ഉരുളക്കിഴങ്ങ് ഒരിഞ്ച് വലുപ്പത്തിലുള്ള ചതുര കഷണങ്ങളായി അരിഞ്ഞത് ചേർക്കാം. ഉരുളക്കിഴങ്ങ് വേകുമ്പോൾ ചീര അരിഞ്ഞത് ചേർക്കുക. ശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. അടുപ്പിൽനിന്നിറക്കി ചൂടാറിയ ശേഷം ഈ കൂട്ട് മിക്‌സിയിൽ അരച്ചെടുക്കുക. തൈരും നാരങ്ങാനീരും കൂടി ചേർത്ത് അടിച്ചെടുത്ത ശേഷം ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് തണുപ്പിച്ചോ ചൂടോടെയോ വിളമ്പാവുന്നതാണ്.

Write A Comment

 
Reload Image
Add code here