മട്ടൺ സ്റ്റൂ

Mon,Mar 21,2016ചേരുവകൾ
ആട്ടിറച്ചി- ഒരു കിലോ, സവാള- അരക്കിലോ, ഉരുളക്കിഴങ്ങ്- രണ്ട്, ഇഞ്ചി അരച്ചത്- മൂന്ന് ടീസ്പൂൺ, വെളുത്തുള്ളി അരച്ചത്- മൂന്ന് ടീസ്പൂൺ, മല്ലിപ്പൊടി- മൂന്ന് ടേബിൾസ്പൂൺ, പച്ചമുളക് - എട്ട് ഗ്രാമ്പൂ- മൂന്ന്, കറുവാപ്പട്ട- രണ്ട് കഷണം, ഏലക്ക ചതച്ചത്- നാല്, തേങ്ങാപ്പാൽ- ഒന്നാം പാൽ രണ്ട് കപ്പ്, രണ്ടാം പാൽ- രണ്ട് കപ്പ്, മൂന്നാം പാൽ- മൂന്ന് കപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (നീളത്തിൽ അരിഞ്ഞത്) എന്നിവ വഴറ്റി പച്ചമണം മാറുമ്പോൾ മല്ലിപ്പൊടി ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ ചെറുതായി നുറുക്കിയ ഉരുളക്കിഴങ്ങ് ഇറച്ചി, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും ഇളക്കി മൂന്നാംപാൽ ചേർത്ത് പാതി വേവിക്കുക. രണ്ടാംപാൽ ചേർക്കുക. വെന്തുകഴിയുമ്പോൾ ഒന്നാംപാൽ ചേർത്ത് വാങ്ങി കറിവേപ്പിലയിട്ട് അല്പനേരം അടച്ചുവയ്ക്കുക. മട്ടൺസ്റ്റൂ തയ്യാർ. ചൂടോടെ അപ്പത്തിനൊപ്പം വിളമ്പാം.

Write A Comment

 
Reload Image
Add code here