വെള്ളയപ്പം

Mon,Mar 21,2016ചേരുവകൾ
വറുത്ത അരിപ്പൊടി- 3 കപ്പ്, യീസ്റ്റ്- 1 ടീസ്പൂൺ, ചൂടുപാൽ- 1 കപ്പ്, പഞ്ചസാര- 2 ടീസ്പൂൺ, വറുത്ത അരിപ്പൊടി- 1/4 കപ്പ്, വെള്ളം- 1 കപ്പ്, പഞ്ചസാര- 1 ടേബിൾസ്പൂൺ, തേങ്ങാ ചിരകിയത്- ഒരു വലിയ തേങ്ങയുടേത് (ഒരു കപ്പ് തേങ്ങ ചിരവിയത് അരയ്ക്കാൻ മാറ്റിവയ്ക്കുക), ജീരകം- 1/2 ടീസ്പൂൺ, വെളുത്തുള്ളി- 4 അല്ലി, ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങ മാറ്റിവച്ച് ബാക്കി തേങ്ങയിൽ വെള്ളം ചേർത്ത് തേങ്ങാപ്പാൽ എടുത്തുവയ്ക്കുക. ചെറുചൂടുപാലിൽ പഞ്ചസാര ചേർത്ത് അതിൽ യീസ്റ്റുചേർത്ത് പൊങ്ങാൻ വയ്ക്കുക. കുറച്ച് അരിപ്പൊടി ഒരു കപ്പു വെള്ളത്തിൽ കട്ടയില്ലാതെ കലക്കി കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഈ കുറുക്കും യീസ്റ്റ് പൊങ്ങിയതും അരിപ്പൊടിയിൽ ചേർക്കുക. തേങ്ങാപ്പാൽ ചേർത്ത് മാവുകുഴച്ച് ഒരു രാത്രി പുളിക്കാൻ വയ്ക്കുക. ഒരു കപ്പ് തേങ്ങയിൽ വെളുത്തുള്ളി, ജീരകം എന്നിവയും കുറച്ച് വെള്ളവും ചേർത്ത് തരുതരുപ്പായി അരയ്ക്കുക. ഇത് പുളിച്ചമാവിൽ ചേർക്കുക. പാകത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് വെള്ളയപ്പം ചുട്ടെടുക്കുക. വെള്ളയപ്പം ചുടുമ്പോൾ മാവ് കോരിയൊഴിച്ചശേഷം ദോശ പരത്തുന്നതുപോലെ പരത്തേണ്ട ആവശ്യമില്ല. മൂടിവച്ച് വേവിക്കുക. മറിച്ചും ഇടേണ്ട. ചൂടോടെ കറിയോടൊപ്പം വിളമ്പാം.

Write A Comment

 
Reload Image
Add code here