ചക്കപ്പഴം ബോളി

Mon,Mar 14,2016


ചേരുവകൾ
വരിക്കച്ചക്കപ്പഴത്തിന്റെ ചുള വൃത്തിയാക്കിയത്- 10-15 എണ്ണം., അരിപ്പൊടി- ഒരു വലിയ ടീസ്പൂൺ, റവ- ഒരു ടീസ്പൂൺ, മൈദ- ഒരു വലിയ സ്പൂൺ, ഉപ്പ്- പാകത്തിന് പഞ്ചസാര- പാകത്തിന്, മഞ്ഞൾ- പാകത്തിന്, തേങ്ങ- ഒരു പകുതി, ശർക്കര- ഒരു പകുതി, ഏലയ്ക്ക- മൂന്നെണ്ണം, എണ്ണ- അവശ്യത്തിന്.
തയാറാക്കുന്ന വിധം
റവ, മൈദ, അരിപ്പൊടി, എന്നിവയിൽ പഞ്ചസാരയും മഞ്ഞളും ഉപ്പും വെള്ളം ഉപയോഗിച്ച് യോജിപ്പിച്ച് കുഴമ്പു രൂപത്തിലാക്കുക. തേങ്ങയും ശർക്കരയും ഏലയ്ക്കായും നന്നായി യോജിപ്പിക്കുക. വൃത്തിയാക്കി വച്ചിരിക്കുന്ന ചക്കച്ചുളയിൽ ഓരോന്നിലും ശർക്കരയും തേങ്ങയും ചേർത്ത മിശ്രിതം നിറയ്ക്കുക. ശേഷം റവയും മൈദയും അരിപ്പൊടിയും ചേർത്ത് തയാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിൽ നിറച്ച് വച്ചിരിക്കുന്ന ചക്കച്ചുള മുക്കിയെടുക്കുക. മിശ്രിതത്തിൽ മുക്കിയെടുത്ത ചക്കച്ചുള തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലിട്ട് പൊരിച്ച് കോരുക. സ്വാദിഷ്ടമായ ചക്കപ്പഴം ബോളി തയാർ.

Write A Comment

 
Reload Image
Add code here