പൈനാപ്പിൾ അട

Mon,Mar 07,2016


ചേരുവകൾ
കൈതച്ചക്ക ചെറിയ കഷണങ്ങളാക്കിയത്- ഒരു കപ്പ്, ശർക്കര പൊടിച്ചത്- മുക്കാൽ കപ്പ്, ഏലയ്ക്ക- രണ്ടെണ്ണം(ചതച്ചത്), തേങ്ങ ചിരവിയത്- ഒരു കപ്പ്, അരിപ്പൊടി- ഒരു കപ്പ്, ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
അരിപ്പൊടിയിൽ തിളച്ച വെള്ളവും ഉപ്പും ചേർത്ത് കുഴച്ചുവയ്ക്കുക. ഒരു പാത്രത്തിൽ കൈതച്ചക്ക, ശർക്കര, തേങ്ങ, ഏലയ്ക്ക എന്നിവ എടുത്ത് ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മാവ് വാഴയിലയിൽ കനം കുറച്ച് പരത്തുക. പൈനാപ്പിൾ കൂട്ട് അകത്തുവച്ച് മടക്കുക. അപ്പച്ചെമ്പിൽവച്ച് ആവി കയറ്റി വേവിച്ചെടുക്കാം.

Write A Comment

 
Reload Image
Add code here