ഫിലാഡല്‍ഫിയ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഓര്‍മ്മ ഇന്റര്‍നാഷണല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പിന്റ്റോ കണ്ണമ്പള്ളി, ട്രഷറര്‍ റോഷന്‍ പ്ലാമ്മൂട്ടില്‍, ഓര്‍മ്മ ടാലന്റ്് ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, പി ആര്‍ ഒ മെര്‍ളിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അനുശോന പ്രസംഗം നടത്തി. ഓര്‍മ്മ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, മുന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈല രാജന്‍, വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് കെ ജെ ജോസഫ്, കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനി സന്തോഷ്, ഷാര്‍ജയില്‍ നിന്നും റജി തോമസ് തുടങ്ങി ഒട്ടനവധി അംഗങ്ങള്‍ അനുശോചന സന്ദേശങ്ങള്‍ കൈമാറി.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഓര്‍മ്മ ഇന്റര്‍നാഷണല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
