ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ 2024 വര്‍ഷത്തെ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടത്തിന് ഷിക്കാഗോ മാര്‍ത്തോമ്മ ഇടവകയും പാഴ്സനേജ് തലത്തിലുള്ള മികച്ച തോട്ടത്തിന് ന്യൂജേഴ്സി മാര്‍ത്തോമ്മ ഇടവകയുടെ (റാന്‍ഡോള്‍ഫ്) പാഴ്സനേജും കരസ്ഥമാക്കി.
മെയ് 16, 17 തിയ്യതികളില്‍ ഫിലാഡല്‍ഫിയ ക്രിസ്തോസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ നടത്തുന്ന ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് അവാര്‍ഡ് ലഭിച്ച ഇടവകകളെ ആദരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ് എബ്രഹാം, പരിസ്ഥിതി കമ്മീഷന് കണ്‍വീനര്‍മാരായ ജോര്‍ജ് ശാമുവേല്‍, ഷാജി എസ് രാമപുരം എന്നിവര്‍ അറിയിച്ചു.
പാഴ്സനേജ് തലത്തിലുള്ള മികച്ച പച്ചക്കറി തോട്ടത്തിന് അര്‍ഹരായ ന്യൂജേഴ്സി മാര്‍ത്തോമ്മ ഇടവകയുടെ വികാരി റവ. മാത്യു വര്‍ഗീസും കുടുംബവും പാഴ്സനേജ് പരിസരത്ത് നട്ട് വിളയിപ്പിച്ചെടുത്ത വെണ്ട, പടവലം, പാവല്‍, കുമ്പളം, പയര്‍ തുടങ്ങി വിവിധയിനം നാടന്‍ പച്ചക്കറി കൃഷി വിളകള്‍ തങ്ങളുടെ അധ്വാനത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.
ഷിക്കാഗോ മാര്‍ത്തോമ്മ ഇടവക വികാരിമാരായ റവ. ഡോ. എബി എം തോമസ് തരകന്, റവ. ബിജു വൈ എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറി തോട്ടത്തിനാണ് മികച്ച ഇടവക തലത്തിലുള്ള അവാര്‍ഡിന് അര്‍ഹത ലഭിച്ചത്.
2023ല്‍ ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ അവാര്‍ഡ് ആ വര്‍ഷം നേടിയത് യഥാക്രമം വാഷിംഗ്ടന്‍ മാര്‍ത്തോമ്മ ഇടവകയും സെന്റ്. ലൂയിസ് മാര്‍ത്തോമ്മ പാഴ്സനേജുമാണ്.